Latest NewsNewsInternational

സ്റ്റാര്‍ ആന്റ് ഡിസ്നി ചാനല്‍ ഭീമന്റെ ഇന്ത്യയുടെ മേധാവി ഇനി മലയാളി

മുംബൈ: സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് , ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ മാധവനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ്വര്‍ക്കിന്റെ ഉന്നത പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവന്‍. സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ജല്‍സ, സ്റ്റാര്‍ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് തുടങ്ങി സ്റ്റാര്‍ ഇന്ത്യയുടെ കീഴിലുള്ള നാഷണല്‍ ചാനലുകള്‍ക്കൊപ്പം പ്രാദേശിക ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്.

പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുന്‍നിര ചാനലാക്കുന്നതിനും, സ്റ്റാര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളര്‍ച്ചക്കും നേതൃത്വം നല്‍കി. ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്റെ ശ്രമഫലമായിട്ടാണ്. മിഡില്‍ ഈസ്റ്റ് മലയാളികള്‍ക്ക് വേണ്ടി ആദ്യമായി മിഡില്‍ ഈസ്റ്റ് ചാനല്‍ തുടങ്ങിയതും കെ മാധവന്റെ ദീര്‍ഘവീക്ഷണ ഫലമായിരുന്നു..നിലവില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് കെ മാധവന്‍ .

shortlink

Post Your Comments


Back to top button