Latest NewsNewsOmanGulf

ഗൾഫ് രാജ്യവുമായുള്ള ഇന്ത്യയുടെ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു

മസ്‌ക്കറ്റ് : പ്രവാസികള്‍ക്ക് ആശ്വസിക്കാം, ഒമാനുമായുള്ള എയര്‍ ബബിള്‍ കരാര്‍ ഇന്ത്യ പ്രഖ്യാപിച്ചു. : ഒക്ടോബര്‍ ഒന്നുമുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിനായുള്ള യാത്രാ ക്രമീകരണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. . മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Also read : യോഗി ആദിത്യനാഥ് നല്‍കിയ ഉറപ്പില്‍ തൃപ്തനാണ്: ധര്‍ണയോ പ്രതിഷേധമോ വേണ്ടെന്ന് ഹത്രാസിലെ പെൺകുട്ടിയുടെ പിതാവ്

ഇരു രാജ്യങ്ങളിലെയും വ്യോമയാന കമ്പനികള്‍ക്ക് എയര്‍ ബബിള്‍ യാത്രാ ക്രമീകരണങ്ങള്‍ ഒരേപോലെ നേട്ടം ഉണ്ടാക്കുന്നു. നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്ന് ഓമനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു അധികൃതർ അറിയിച്ചു. കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയര്‍ ബബിള്‍ കരാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button