കരിപ്പൂർ : സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദങ്ങൾ പുകയുന്നതിനിടയിൽ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി.ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എസ് ജി 156 വിമാനത്തിൽ എത്തിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
Read Also : സ്വർണ്ണക്കടത്ത് കേസ് : സ്വപ്‌ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മൂന്ന് പേരും വ്യത്യസ്ത രീതിയിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്റലിജന്‍സ്
വിഭാഗത്തിൻറെ പിടിയിലായത്. യാത്രക്കാരനായ മുഹമ്മദ് സജ്ജാദ് അടിവസ്ത്രത്തിനകത്തുവെച്ചാണ് വെച്ചാണ് 210 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സമാനരീതിയില്‍ തന്നെയാണ് മറ്റൊരു യാത്രക്കാരനായ അദ്‌നാന്‍ മുഹമ്മദും സ്വര്‍ണം കടത്തിയത്. ഇയാളിൽ നിന്നും 211 ഗ്രാം സ്വർണമാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
Read Also : സ്വര്‍ണക്കടത്ത് കേസ് : എല്‍ഡിഎഫ് കൗണ്‍സിലറിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന
അതേസമയം ഇതിനുപുറമേ ഇതേ വിമാനത്തിൽ എത്തിയ ഒരു യാത്രക്കാരിൽ നിന്നും മലദ്വാരത്തിൽ വെച്ച് കടത്താൻ ശ്രമിച്ച 212 ഗ്രാം സ്വർണവും വിമാനത്താവളത്തിലെ ഇന്റലിജന്‍സ് പിടികൂടി 3 യാത്രക്കാരിൽ നിന്നുമായി 633 ഗ്രാം സ്വർണമാണ് പരിശോധനക്ക് ഇടയിൽ കണ്ടെത്തി പിടികൂടിയത്.
Post Your Comments