Latest NewsNewsIndia

ലേസർ ഗെയ്ഡഡ് ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി : ലേസർ ഗെയ്ഡഡ് ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലിന്റെ (എടിജിഎം) പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ . മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ വെച്ചായിരുന്നു പരീക്ഷണം.

Read Also : സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു ; ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്ത് 

മിസൈലിന്റെ രണ്ടാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. അഹമ്മദ് നഗറിലെ ആർമോർഡ് കോർപ്‌സ് സെന്റർ സ്‌കൂളിൽവെച്ചായിരുന്നു പരീക്ഷണം. വളരെ അകലെ സ്ഥാപിച്ച ലക്ഷ്യത്തെ തോത്പിച്ചാണ് മിസൈൽ പരീക്ഷണം വിജയം കൈവരിച്ചത്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്തായ എംബിടി അർജുൻ ടാങ്കിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്.

അതിപ്രഹരശേഷിയുള്ള എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആർമറുകൾ നിഷ്പ്രഭമാക്കാനായി രൂപകൽപന ചെയ്ത മിസൈലുകളാണ് എടിജിഎം.

വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നും എടിജിഎം വിക്ഷേപിക്കാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിൽ സാങ്കേതികപരമായ മാറ്റങ്ങൾ മിസൈലുകളിൽ വരുത്തി കൂടുതൽ കരുത്ത് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button