Latest NewsKeralaIndia

ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നൽകും: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഈ വര്‍ഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൂറ് ദിവസത്തിനകം 18600 പേര്‍ക്ക് തൊഴി നല്‍കും. പി.എസ്.സി വഴി നൂറ് ദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം നല്‍കും. വിദ്യാഭ്യാസ മേഖലയില്‍ ആകെ 10968 പേര്‍ക്ക് നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1000 ആളുകളില്‍ അഞ്ച് പേര്‍ക്ക് വീതം എന്ന തോതില്‍ ഓരാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ഇതിന് വിലങ്ങുതടിയായി. ഏതൊക്കെ മേഖലകളില്‍ ഏതെല്ലാം ഏജന്‍സികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വിശദമായ രേഖ തയ്യാറാക്കി.

read also: കൊല്ലത്ത് ഏഴുവയസുകാരിയുടെ സർജറിക്കിടയിലെ മരണം, ആയിരത്തിലധികം ശസ്ത്രക്രിയകള്‍ ചെയ്തിട്ടും ഇങ്ങനെ ഒരനുഭവം ആദ്യം: മാനസിക സമ്മർദ്ദം മൂലം യുവ ഓർത്തോ ഡോക്ടർ ആത്മഹത്യ ചെയ്തു

50,000 തൊഴിലവസരങ്ങള്‍ എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 95,000 തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് വ്യാപനം സംസ്ഥാനത്ത് ഭീതിജനകമായ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംയോജിത പദ്ധതി നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

രണ്ട് ആഴ്ച കൂടുമ്പോള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസങ്ങളും പരസ്യപ്പെടുത്തും. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button