Latest NewsKerala

കൊല്ലത്ത് ഏഴുവയസുകാരിയുടെ സർജറിക്കിടയിലെ മരണം, ആയിരത്തിലധികം ശസ്ത്രക്രിയകള്‍ ചെയ്തിട്ടും ഇങ്ങനെ ഒരനുഭവം ആദ്യം: മാനസിക സമ്മർദ്ദം മൂലം യുവ ഓർത്തോ ഡോക്ടർ ആത്മഹത്യ ചെയ്തു

ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനു പിന്നാലെയാണ് ആത്മഹത്യ.

കൊല്ലം: യുവ ഡോക്ടര്‍ ജീവനൊടുക്കിയത് ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണത്തെ തുടര്‍ന്ന്. അനൂപ് ഓര്‍ത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ ബാത്ത് റൂമില്‍ തൂങ്ങി മരിക്കുകയായിരുന്നു അനൂപ് കൃഷ്ണ. കൈ ഞരമ്പ് മുറിച്ച നിലയിലുമായിരുന്നു.കഴിഞ്ഞ 7 വര്‍ഷത്തിലധികമായി പ്രവര്‍ത്തന പാരമ്പര്യമുള്ള ആശുപത്രിയാണ് അനൂപ് ഓര്‍ത്തോ കെയര്‍. ആയിരത്തോളം ശസ്ത്രക്രിയകള്‍ ഇവിടെ നടന്നിട്ടുണ്ട്.

എന്നാല്‍, ആദ്യമായാണ് ഇത്തരം ഒരു ചികിത്സാ പിഴവ് ഉണ്ടാകുന്നത്. അതിന്റെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടര്‍ എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനു പിന്നാലെയാണ് ആത്മഹത്യ. മുപ്പത്തിനാല് വയസ്സായിരുന്നു.

എഴുകോണ്‍ സ്വദേശികളായ സജീവ് കുമാര്‍- വിനിത ദമ്പതികളുടെ മകള്‍ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു.

വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാല്‍ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രാത്രി ഏഴോടെ കുട്ടിയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചു.

തുടര്‍ന്നാണ് ഇവര്‍ ഉടന്‍ തന്നെ കുട്ടിയെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയുടെ മരണം നേരത്തെ തന്നെ സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞു.ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 23 – 9 – 2020 നാണ് കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞതെന്നും ഇതിന് ശേഷം കുട്ടിയെ ബന്ധുക്കളെ കാണിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടതിന് പിന്നാലെയാണ് പുത്തൂര്‍ മാറനാട്കുറ്റിയില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ. എസ് .ലക്ഷ്മി എന്ന ഏഴുവയസുകാരി മരിച്ചത്.അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നല്‍കിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രിക്കു മുന്നില്‍ വീട്ടുകാര്‍ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലന്‍സ് ആശുപത്രി എത്തും മുന്‍പ് പൊലീസ് തടഞ്ഞിരുന്നു. കുട്ടി മരിച്ചത് അനസ്തേഷ്യ നല്‍കിയതിലെ പിഴവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അനൂപ് കൃഷ്ണയാണ് ആശുപത്രിയിലെ പ്രധാന സര്‍ജന്‍.

എന്നാല്‍, അനസ്തേഷ്യ വിഭാ​ഗം കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറായിരുന്നു. എന്നാല്‍, ആശുപത്രി ഉടമ എന്ന നിലയില്‍ കുട്ടിയുടെ മരണവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും അനൂപിന് വലിയ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button