ലക്‌നൗ : കർഷകരുടെ ഉന്നമനത്തിനായുള്ള തുടർ നടപടികൾ ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കർഷക ഉത്പാദന കേന്ദ്രങ്ങൾ രൂപീകരിക്കുന്നതിനുള്ള പദ്ധതി സർക്കാർ മുന്നോട്ട് വെച്ചതായാണ് വിവരം.
ബില്ലിൽ രാഷ്ട്രതി ഒപ്പ് വെച്ച് കേവലം രണ്ട് ദിവസം പിന്നിടുന്ന വേളയിലാണ് സർക്കാർ കർഷകർക്കുള്ള പുതിയ നയവുമായി രംഗത്ത് വന്നിരിക്കുന്നത്.കർഷക ഉദ്പാദന സംഘടനാ നയം 2020 എന്ന പേരിലാണ് സർക്കാർ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ചെറുകിട, ഇടത്തരം കർഷകരുടെ വിളകൾക്ക് മികച്ച വില ലഭ്യമാക്കുകയാണ് ഇത്തരം സംഘടനകൾ വഴി ലക്ഷ്യമിടുന്നത്.
കർഷകരുടെയും വ്യാപാരികളുടെയും ഇടയിൽ അനാവശ്യമായി പ്രവർത്തിക്കുന്ന മദ്ധ്യസ്ഥരെ ഒഴിവാക്കി, കർഷകർക്ക് പരമാവധി ഗുണം ലഭ്യമാക്കുകയും സർക്കാർ ലക്ഷ്യമാണ്. നയത്തിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ടായിരം കർഷക ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിമാസ റേഡിയോ പരിപരിപാടിയായ മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ഉൾക്കൊണ്ടാണ് സർക്കാർ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നയം മുന്നോട്ട് വെച്ചതെന്നാണ് വിവരം.
Post Your Comments