Latest NewsKeralaNews

ക്രൈസ്തവ സന്യാസിനികള്‍ക്കു നേരെയും സൈബര്‍ ആക്രമണം : ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന തലക്കെട്ടോടെ യൂട്യൂബില്‍ വീഡിയോ : ഇതിനു പിന്നില്‍ സാമുല്‍ കൂടല്‍ എന്ന വ്യക്തി : ശക്തമായ പ്രതിഷേധവുമായി കെസിബിസി

കൊച്ചി: ക്രൈസ്തവ സന്യാസിനികള്‍ക്കു നേരെയും സൈബര്‍ ആക്രമണം, ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന തലക്കെട്ടോടെ യൂട്യൂബില്‍ വീഡിയോ പ്രത്യക്ഷ ഇതിനു പിന്നില്‍ സാമുല്‍ കൂടല്‍ എന്ന വ്യക്തിയെന്നാണ് സൂചന. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കെസിബിസി രംഗത്ത് വന്നു.
സമീപകാലത്ത്, സാമുവല്‍ കൂടല്‍ എന്നയാള്‍ തന്റെ യുട്യൂബ് ചാനലിലൂടെ ക്രൈസ്തവ സമൂഹത്തേയും സന്യാസനിമാരെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നിരവധി വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകള്‍’ എന്ന് പ്രസ്താവിച്ചുകൊണ്ട് അയാള്‍ ഒരു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥന്‍ക്ക് മുമ്പാകെയും നൂറ്ററുപതോളം പരാതികള്‍ സനയസ്തര്‍ നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയും ഉണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയേ നീങ്ങാന്‍ ശ്രമിച്ചിട്ടുള്ള സന്യസ്തര്‍ക്കും അവര്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയവര്‍ക്കും സമാനമായ അനുഭവങ്ങളാണ് മുന്‍പും ഉണ്ടായിട്ടുള്ളതെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു.

Read Also : തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം

സന്യാസിനിമാര്‍ നല്‍കിയ പരാതികളില്‍ അവഗണനകള്‍ പതിവാകുന്നതില്‍ മെത്രാന്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പരാതികളില്‍ സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ തുടരുമ്‌ബോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളില്‍ മാറ്റം വരുത്തന്‍ ശക്തമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button