KeralaLatest NewsIndiaNews

കേരളത്തിൽ നിന്നും ഇനി കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ; ലിസ്റ്റ് കാണാം

തിരുവനന്തപുരം: റെയിൽവെ ബോർഡ് കേരളത്തിൽ നിന്നും കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി. ചെന്നൈ- ആലപ്പുഴ, ചെന്നൈ- കൊല്ലം അനന്തപുരി എക്‌സ്പ്രസ്, എറണാകുളം- കാരയ്ക്കൽ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ ദിവസേന സർവ്വീസ് നടത്തും.

Read Also : 23 നഴ്​സറി കുട്ടികള്‍ക്ക്​ വിഷം നല്‍കി ; ടീച്ചര്‍ക്ക് ശിക്ഷ വിധിച്ചു 

അതേസമയം തിരുവനന്തപുരം- ഡൽഹി സ്‌പെഷ്യൽ സർവ്വീസ് ബുധനാഴ്ച്ച മുതൽ ആരംഭിക്കും. ബുധനാഴ്ച്ച രാവിലെ 11.15 ന് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്ക്ക് 1.45 ട്രെയിൻ ഡൽഹിയിൽ എത്തിച്ചേരും.

കോയമ്പത്തൂർ, തിരുപ്പതി, വാറംഗൽ, ഭോപ്പാൽ എന്നിവിടങ്ങൾ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഹരീദാബാദ്, നിസാമുദ്ദീൻ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

ഡൽഹി- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് ഒക്ടോബർ നാലിന് ഡൽഹിയിൽ നിന്നും രാവിലെ 11.35 ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 3.15 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. രണ്ട് ടു ടയർ എസി, മൂന്ന് ത്രീ ടയർ എസി, ഏഴ് സ്ലീപ്പർ കോച്ച്, നാല് ജനറൽ സെക്കൻഡ് കമ്പാർട്ട്‌മെന്റ്, രണ്ട് ലഗേജ് വാനുകൾ എന്നിവ ട്രെയിനിൽ ഉണ്ടാകും. മടക്ക യാത്രയിൽ തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button