
തലശേരി: അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മലപ്പുറം മേല്‍മുറി സ്വദേശി അബ്ദുള്‍ ഗഫൂറിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 24 നായിരുന്നു സംഭവം. ഔദ്യാഗിക ആവശ്യത്തിനായി പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ അധ്യാപികയെ പ്രിന്‍സിപ്പല്‍ കടന്നു പിടിക്കുകയായിരുന്നു.
പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ അധ്യാപിക സഹ അധ്യാപകരേയും മാനേജ്‌മെന്റിനേയും വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രിന്‍സിപ്പലിനെ സര്‍വീസില്‍ നിന്നും മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. പ്രതിയെ തേടി പോലീസ് മലപ്പുറത്തേക്ക് പോകും.
Post Your Comments