
തിരുവനന്തപുരം; അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച ആള്‍ ബൈക്കുമായി കടന്നതായി പരാതി. ബാലരാമപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം ഹൗസില്‍ സി.എസ്. ജിജോയാണ് അപകടത്തില്‍പ്പെട്ടത്.
Read Also : എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ
നായ കുറുകെ ചാടിയപ്പോൾ റോഡില്‍ വീണ് കൈക്ക് പരുക്കേറ്റ ജിജോയെ അപകട സ്ഥലത്ത് ഒത്തുകൂടിയവരില്‍ ഒരാള്‍ അതേ ബൈക്കില്‍ ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിച്ചു. പറഞ്ഞപോലെ വണ്ടിയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്ബ് ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് സഹായിക്കുകയും ചെയ്തു.
ബന്ധുക്കള്‍ എത്തിയതിനെ തുടര്‍ന്ന് ജിജോയുടെ ബാഗും ഹെല്‍മറ്റും ഇവരെ തിരിച്ചേല്‍പ്പിച്ച ശേഷമാണ് ബൈക്ക് കാണാതാകുന്നത്.തുടര്‍ന്ന് ബന്ധുക്കൾ പൊലീസില്‍ പരാതിപ്പെട്ടു.
Post Your Comments