തിരുവനന്തപുരം: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ 32 പ്രതികളേയും വെറുതെ വിട്ട ലക്‌നൗ കോടതി വിധിയില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ് എന്നാണ് സ്വരാജ് കുറിച്ചത്.
Read also: അസാധാരണ നടപടി: എം.ശിവശങ്കറിന് ഒരു വർഷത്തേക്ക് അവധി നല്‍കി സര്‍ക്കാര്‍
28 വര്‍ഷത്തിന് ശേഷമാണ് അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ വിധി വന്നത്. തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളേയും വെറുതേ വിടുന്നതായി പ്രത്യേക സിബിഐ കോടതി വിധിക്കുകയായിരുന്നു. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും കോടതി വിധിക്കുകയായിരുന്നു.
Post Your Comments