
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ എല്‍ഡിഎഫ്. രണ്ടാഴ്ച്ച കൂടി കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്താമെന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത്.
എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നുവെന്നും രോഗവ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാകാര്യങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയ രാഘവന്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തീരുമാനിച്ചിരുന്ന പ്രചരണ ജാഥകള്‍, പഞ്ചായത്ത് തല പൊതുയോഗങ്ങള്‍ എന്നിവയെല്ലാം മാറ്റി വെക്കാനുമാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ ഒരു ലോക്ക്ഡൗണിലേക്ക്പോകണ്ടതില്ലെന്നാണ് ഇടത് മുന്നണി യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ഗുരുതരമായ കൊവിഡ് സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതിദിന കൊവിഡ് ബാധ 15000 വരെ ആകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ; സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കും
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമര പരിപാടികള്‍ വേണ്ടെന്ന തീരുമാനത്തിലാണ് പ്രതിപക്ഷവും. എന്നാല്‍ ബിജെപി മാത്രമാണ് ഇക്കാര്യത്തില്‍ സഹകരിക്കാത്തത്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുന്നതുള്‍പ്പെടെ കര്‍ശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
Post Your Comments