Latest NewsKeralaNews

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയ്സകന്‍ മരിച്ചു ; യുവാവ് അറസ്റ്റില്‍

മയ്യില്‍ : കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയ്സകന്‍ മരിച്ചു. സംഘര്‍ഷത്തില്‍ മര്‍ദ്ദനം ഏറ്റ് ചികിത്സയിലായിരുന്ന മയ്യില്‍ കയരളം മേച്ചേരിയില്‍ കെ. ശശിധരന്‍ (51) ആണു മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ഭാര്യാ സഹോദരന്‍ മേച്ചേരിയിലെ പാട്ടിഞ്ചേരി ഷിബിരാജി (40) നെ മയ്യില്‍ സി.ഐയും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24നു വീട്ടില്‍ വച്ചാണ് ഇയാളുടെ മര്‍ദനമേറ്റ് ശശിധരന് പരിക്കേറ്റത്.

ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിധരന്‍ 28നു വൈകിട്ട് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ശശിധരന്റെ മകള്‍ സ്നേഹയുടെ പരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെമ്പേരി സ്വദേശിയായ ശശിധരന്‍ വര്‍ഷങ്ങളായി മേച്ചേരിയിലാണ് താമസിക്കുന്നത്. ഇയാളെ അബോധാവസ്ഥയില്‍ ബന്ധുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റതായാണു ആശുപത്രിയിലും നാട്ടുകാരോടും പറഞ്ഞത്. കാവുക്കാട്ട് ഭാസ്‌കരന്‍ നായരുടെയും തണോളി മീനാക്ഷിയുടെയും മകനാണ് ശശിധരന്‍. സിന്ധുവാണു ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button