ദില്ലി : 2019 ല്‍ ഇന്ത്യയില്‍ ശരാശരി 79 കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 ല്‍ മൊത്തം 28,918 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2018 നെ അപേക്ഷിച്ച് 0.3 ശതമാനം ഇടിവ് (29,017 കേസുകള്‍) കാണിക്കുന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
തര്‍ക്കം ആണ് ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ക്ക് കാരണമായിരിക്കുന്നത്. 9,516 കേസുകളാണ് തര്‍ക്കം മൂലം കൊലപാതകം ഉണ്ടായിരിക്കുന്നത്. വ്യക്തിവൈരാഗ്യം അല്ലെങ്കില്‍ ശത്രുത മൂലം 3,833 കേസുകള്‍, ലാഭത്തിന് വേണ്ടി 2,573 കേസുകള്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
2019 ല്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ രാജ്യത്ത് 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,08,025 ഇരകളുള്ള 1,05,037 കേസുകള്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു, 2018 ലെ 1,05,734 കേസുകളില്‍ നിന്ന് ഇത് കുറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍ ഇരകളില്‍ 23,104 പുരുഷന്മാരും 84,921 സ്ത്രീകളുമാണ്. ആകെ 71,264 കുട്ടികളാണ് തട്ടികൊണ്ടു പോകലിന് ഇരയായത്. ഇതില്‍ 15,894 ആണ്‍കുട്ടികളും 55,370 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 36,761 പേര്‍ മുതിര്‍ന്നവരാണ്. ഇതില്‍ 7,210 പുരുഷന്മാരും 29,551 സ്ത്രീകളും ആണ്. 2019 ല്‍ തട്ടിക്കൊണ്ടുപോയ 96,295 പേരെ (22,794 പുരുഷന്മാരും 73,501 സ്ത്രീകളും) കണ്ടെത്തി, അതില്‍ 95,551 പേരെ ജീവനോടെ രക്ഷപ്പെടുത്തി.
2019 ല്‍ 2,260 മനുഷ്യക്കടത്ത് കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018 ല്‍ ഇത് 2,278 ആയിരുന്നു. ഇത് 0.8 ശതമാനം കുറവാണ്. 2,914 കുട്ടികളും 3,702 മുതിര്‍ന്നവരും ഉള്‍പ്പെടെ 6,616 ഇരകളെ കടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 6,571 ഇരകളെ കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്തി. 2,260 കള്ളക്കടത്ത് കേസുകളില്‍ 5,128 പേരെ അറസ്റ്റ് ചെയ്തതായി എന്‍സിആര്‍ബി അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിആര്‍ബി ഇന്ത്യന്‍ പീനല്‍ കോഡും രാജ്യത്തെ പ്രത്യേക, പ്രാദേശിക നിയമങ്ങളും നിര്‍വചിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.
Post Your Comments