ലക്നൗ : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സാന്ത്വനമേകി യോഗി സർക്കാർ. കുറ്റവാളികള്‍ തീര്‍ച്ചയായും കര്‍ശനമായി ശിക്ഷിക്കപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൂടാതെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തരസഹായം പ്രഖ്യാപിച്ചു. കുടുംബവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
അധികം വൈകാതെ, കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിട്ടുണ്ട്. ഹോം സെക്രട്ടറി ഭഗവാന് സ്വരൂപിന്റെ നിയന്ത്രണത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
കേസിന്റെ വിചാരണ, അതിവേഗ കോടതി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.അമ്മയ്ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു.പിന്നീട് ശരീരമാസകലം മുറിവേറ്റ അവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലും നാവു മുറിഞ്ഞ നിലയിലും ആയിരുന്നു.വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റിയ പെണ്‍കുട്ടി ഇന്നലെ മരണമടഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യു പി സർക്കാരിനോട് സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം കേസ് സിബിഐക്ക് വിടണമെന്ന് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സിബിഐയ്ക്ക് കൈമാറുകയോ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ വേണമെന്നാണ് ഹര്‍ജി. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ദില്ലിലേക്ക് മാറ്റണം. അതിവേഗ കോടതി സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.
Post Your Comments