ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് തക്ക ശിക്ഷ ഉറപ്പാക്കണമെന്നും , അന്വേഷണം ഊർജ്ജിതമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു.
കേസില്‍ അന്വേഷണത്തിനായി പ്രത്യേക മൂന്നംഗ സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാന്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഹത്രാസ് കേസ് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, പോലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പിഎസി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണകള്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 14 ന് അമ്മയ്ക്കൊപ്പം സമീപത്തെ വയലിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് ഗുരുതരമായ പരിക്കുകളോടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയുടെ കാലുകൾ പൂർണമായും തളർന്ന നിലയിലായിരുന്നു. കൈകൾ ഭാഗികമായി തളർന്നു. പെൺകുട്ടിയുടെ നാവ് അറ്റുപോകാനായ നിലയിലായിരുന്നു. അക്രമികൾ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചത് ചെറുക്കുന്നതിനിടെ പെൺകുട്ടി നാവ് കടിച്ചതാണ്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments