Latest NewsIndiaInternational

‘വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു’ : ‘ദ ഹിന്ദു’ പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ അംബാസിഡര്‍

ഇന്ത്യയിലെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡെന്മാര്‍ക്കിന് ആശങ്കയുണ്ടെന്ന പ്രസ്താവന ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെന്‍ നടത്തിയതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ‘ദ ഹിന്ദു’വിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ അംബാസിഡര്‍ ഫ്രഡ്‌ഡി സ്വേന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡെന്മാര്‍ക്കിന് ആശങ്കയുണ്ടെന്ന പ്രസ്താവന ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെന്‍ നടത്തിയതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ഈ വാര്‍ത്ത വ്യാജമാണെന്നാരോപിച്ചാണ് ഇപ്പോള്‍ ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ അംബാസിഡര്‍ ഫ്രഡ്‌ഡി സ്വേന്‍ രംഗത്തു വന്നിട്ടുള്ളത്. എന്നാല്‍, ‘ദ ഹിന്ദു’ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സെനിന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ്‌ ചെയ്തതെന്ന് ഫ്രഡ്‌ഡി സ്വേന്‍ ട്വീറ്റ് ചെയ്തു.

read also : ഓണ്‍ലൈന്‍ ലഹരി വ്യാപാരം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിൽ അറസ്റ്റില്‍

ഇന്ത്യയും ഡെന്മാര്‍ക്കും തമ്മിലുള്ള ഹരിത നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയെന്നോണമാണ് അദ്ദേഹം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button