
മംഗളൂരു: ‘ഡാര്‍ക്നെറ്റ്’ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിരോധിത ലഹരി ഗുളിക എം ഡി എം എ വരുത്തി കാമ്പസുകളില്‍ വിതരണം ചെയ്യുന്ന നാലംഗ കോളജ് വിദ്യാര്‍ത്ഥി സംഘത്തെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉടുപ്പിയില്‍ അറസ്റ്റ് ചെയ്തു. ബംഗളൂരു വിദേശ തപാലാപീസില്‍ വിലാസം കൃത്യമല്ലാതെ കെട്ടിക്കിടന്ന പാര്‍സല്‍ പിന്തുടര്‍ന്ന് നടത്തിയ അന്വഷണമാണ് വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് ഘാവതെ പറഞ്ഞു.
142 ഗ്രാം തൂക്കം വരുന്ന 750 ഗുളികകളാണ് പാക്കറ്റില്‍ ഉണ്ടായിരുന്നത്.
മലയാളികളായ കെ പ്രമോദ്, ഫഹിം, കര്‍ണ്ണാടകക്കാരായ അബു ഹാശിര്‍, എസ് എസ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായതെന്ന് എന്‍ സി ബി ബംഗളൂറു മേഖല ഡയറക്ടര്‍ അമിത് ഘാവതെ പറഞ്ഞു. നാലുപേരും ബംഗളൂറുവിലെ പ്രമുഖ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. മയക്കുമരുന്നിന് അടിമയായ മലയാളി വിദ്യാര്‍ത്ഥി കെ പ്രമോദിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എന്‍ സി ബിക്ക് കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമായത്.
ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് ഹാശിറിനേയും കര്‍ണ്ണാടകക്കാരായ ഫഹിം, എസ് എസ് ഷെട്ടി എന്നിവരേയും അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷമായി ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്നെറ്റ് സൈറ്റും ബിറ്റ്കോയിന്‍ ഇടപാടും അവലംബിച്ച് ഫഹീമാണ് നെതര്‍ലാന്റില്‍ നിന്ന് ഗുളികകള്‍ വരുത്തുന്നതെന്നാണ് പ്രാഥമിക വിവരം. മറ്റ് മൂന്നുപേരും വിപണനക്കണ്ണികളാണ്.
Post Your Comments