റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആഴ്ചകളായി കേസുകള്‍ കുറഞ്ഞുവരുന്നതിനിടയിലാണ് ചൊവാഴ്ച വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചത്. ദിവസങ്ങളായി 500ല്‍ താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 539 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 334,187 ആയി.
റിയാദ് 2, ജിദ്ദ 4, മക്ക 3, മദീന 1, ഹുഫൂഫ് 3, ത്വാഇഫ് 4, ബുറൈദ 1, അബഹ 2, ഹ-ഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 2, ജീസാന്‍ 2, റിജാല്‍ അല്‍മ 1, റ-ഫ്ഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 61. മക്ക 53, മദീന 46, ഹുഫൂഫ് 35, റിയാദ് 35, യാംബു 34, ഖമീസ് മുശൈത്ത് 21, ഹാഇല്‍ 21, ബല്‍ജുറഷി 20, ദമ്മാം 18, നജ്‌റാന്‍ 13, ദഹ്‌റാന്‍ 12, അല്ലൈത് 12 മുബറസ് 10 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍.
അതേസമയം 696 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 318542 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയര്‍ന്നു. 27 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 4739 ആയി ഉയര്‍ന്നു. 1.4 ശതമാനമാണ് മരണ നിരക്ക്. നിലവില്‍ 10906 പേരാണ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്. ഇതില്‍ 1005 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51,676 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ സൗദിയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം ഇതുവരെ 6,444,173 ആയി ഉയര്‍ന്നു.
Post Your Comments