കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എന്നാൽ ഇത്തവണ കോവിഡ് മരണത്തിന് ഇരയായത് അഞ്ച് മാസം പ്രായം ഉള്ള കുഞ്ഞാണ്. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിൻ്റെ മകൻ റസിയാൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ച കുഞ്ഞിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also: ഓടുന്ന കെഎസ്ആര്‍ടിസിയുടെ ബോണ്ട് സര്‍വിസ് വ്യാഴാഴ്ച ആരംഭിക്കും
എന്നാൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 7445 കോവിഡ് കേസുകളില്‍ 6965 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
Post Your Comments