മൂവാറ്റുപുഴ: ഓടുന്ന കെ.എസ്.ആര്.ടി.സിയുടെ ബോണ്ട് സര്‍വിസ് മൂവാറ്റുപുഴ ഡിപ്പോയില്‍ വ്യാഴാഴ്ച ആരംഭിക്കും. യാത്രക്കാരുടെ ലഭ്യതയനുസരിച്ചായിരിക്കും ബോണ്ട് സർവീസ് ആരംഭിക്കുന്നത്. കാക്കനാട് സിവില്‍ സ്റ്റേഷനിലേക്കും തിരിച്ചുമാണ് സര്‍വിസ്. ഒക്ടോബർ ഒന്നിന് രാവിലെ എട്ടിന് ബസ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ബോണ്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ ചെയര്പേഴ്സന് ഉഷ ശശിധരന് അധ്യക്ഷത വഹിക്കും.
ബോണ്ട് സർവീസുമായി ബന്ധപ്പെട്ട് സ്ഥിരം യാത്രക്കാര്‍ക്കാണ് ബസില്‍ പ്രവേശനം ഉണ്ടാകുക. അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെ കാലാവധിയുള്ള ട്രാവല്‍ കാര്‍ഡുകള്‍ ലഭ്യമാണ്.ദിവസവും രാവിലെ 8.30ന് മൂവാറ്റുപുഴയില്‍നിന്ന് പുറപ്പെടുന്ന ബസ് കോലഞ്ചേരി പുത്തന്‍കുരിശ്, കരിമുകള്‍ വഴി 9.45ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ എത്തും. വൈകീട്ട് അഞ്ചിനാണ് മടക്കയാത്ര. 30 യാത്രക്കാരുണ്ടെങ്കില്‍ സര്‍വിസ് തുടരും.
Read Also: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ കടകൾ അടച്ചു പൂട്ടിക്കും; കർശന നിയന്ത്രണവുമായി സർക്കാർ
ബോണ്ട് ബസ് യാത്രികര്‍ക്ക് യാത്രാനിരക്കില്‍ 20 ശതമാനത്തോളം ഇളവും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ 100 പേര്‍ക്കാണ് ഇളവ്. നിരവധി സ്ഥിരം യാത്രക്കാര്‍ ഇതിനകം സീറ്റുകള്‍ ബുക്ക് ചെയ്ത് ട്രാവല്‍ കാര്‍ഡ് സ്വന്തമാക്കി.യാത്രക്കാരുടെ ഇരുചക്രവാഹനങ്ങള്‍ സൗജന്യമായി ഡിപ്പോയില്‍ വെക്കാന്‍ അനുവദിക്കും. യാത്രക്കാര്‍ക്ക് വാട്സ്ആപ് വഴി തല്‍സമയ ലൊക്കേഷന്‍ ലഭ്യമാക്കാവുന്നതാണ്. ജില്ലയിലെ വിവിധ ഓഫിസുകളിലേക്ക് പലയിടങ്ങളില്‍നിന്ന് സര്‍വിസുകള്‍ ആവശ്യപ്പെട്ട് നിരവധി അനേഷണങ്ങളാണ് വരുന്നത്. യാത്രക്കാരുടെ ലഭ്യതയനുസരിച്ച് ബോണ്ട് സര്‍വിസുകള്‍ ക്രമീകരിക്കാന്‍ കെ.എസ്.ആര്.ടി.സി ഒരുങ്ങുകയാണ്.
Post Your Comments