ന്യൂയോർക്ക്: വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,011,960 പേരാണ്. അമേരിക്കയിൽ മാത്രം 210,785 പേരോളം ജീവൻ വെടിഞ്ഞു.ഇന്ത്യയിലും കൊവിഡ് മരണം ഒരുലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 33,832,520 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,135,889 ആയി ഉയർന്നു.
ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഇതുവരെ എഴുപത്തിനാല് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം നാൽപത്തിയാറ് ലക്ഷം കടന്നു.
ഇന്ത്യയിൽ മരണസംഖ്യ 97,000 കടന്നു.കഴിഞ്ഞദിവസം 776 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 70,589 പേർക്കാണ് കഴിഞ്ഞദിവസം പുതുതായി കൊവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. രോഗമുക്തരുടെ എണ്ണം 51 ലക്ഷം കടന്നു.
ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.ഇതുവരെ 4,780,317 പേർക്കാണ് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചത്.143,010 പേർ മരിച്ചു. 4,135,088 പേർ രോഗമുക്തി നേടി.
Post Your Comments