ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്നൗ സിബിഐ കോടതി ഇന്ന് വിധി വരുന്ന പശ്ചാത്തലത്തില്‍ അയോധ്യയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി.
എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പടെ 32 പേരാണ് കേസിലെ പ്രതികള്‍.28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉള്‍പ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
read also: സ്വർണ്ണക്കടത്ത് അന്വേഷണം അവസാനിക്കുമ്പോള്‍ എം.എല്‍.എയും പ്രതിയാകുന്ന സാഹചര്യം: സന്ദീപ് വാര്യര്‍
കൊവിഡ് ബാധിച്ച് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഉമാഭാരതി കോടതിയിലെത്തില്ല. വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാല്‍ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
Post Your Comments