ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞു. കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു, ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടെതാണ്വി വിധി, ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല . സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ പ്രതികളാണ്.വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലം നിര്‍ദേശം നല്‍കി. കേസില്‍ 28 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. അയോദ്ധ്യ രാമജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബര്‍ 6നാണ് ബാബ്റി മസ്ജിദ് കര്‍സേവര്‍ തകര്‍ത്തത്.
കേസിലെ 32 പ്രതികളും വിധി പ്രസ്താവിക്കുമ്ബോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് എസ്.കെ. യാദവ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഹാജരാകാന്‍ സാദ്ധ്യതയില്ലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആകെ 48 പ്രതികളുണ്ടായിരുന്ന കേസില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
മസ്ജിദ് നിന്ന സ്ഥലത്ത് സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതിന് തൊട്ടു പിന്നാലെയാണ് വിധി വരുന്നതെന്ന പ്രത്യേകതയുമുണ്ട്.സെപ്തംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാക്കളുടെയും ചില സാക്ഷികളുടെയും മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തിയിരുന്നു.
ഗൂഢാലോചനയില്‍ പങ്കില്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തങ്ങളെയും പ്രതികളാക്കിയെന്നുമാണ് അദ്വാനിയും ജോഷിയും വാദിച്ചത്.അദ്വാനി,മുരളീ മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ആദ്യം ചുമത്തിയിരുന്നത്. 2001ല്‍ പ്രത്യേക സി.ബി.ഐ കോടതി ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഇവരെ ഒഴിവാക്കി.
2010ല്‍ അലഹബാദ് ഹൈക്കോടതി അത് ശരിവച്ചു. എന്നാല്‍ സുപ്രീംകോടതി 2017ല്‍ അലഹബാദ് ഹൈക്കോടതി വിധി അസാധുവാക്കി. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ച് ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചു. അതേവര്‍ഷം പ്രത്യേക സി.ബി.ഐ കോടതി ഗുഢാലോചനക്കുറ്റം ചുമത്തി.
Post Your Comments