COVID 19Latest NewsIndia

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്തു വിട്ടത്.

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെയാണ് വിവരം പുറത്തു വിട്ടത്. ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

 

അദ്ദേഹം ഇപ്പോൾ ഹോം ക്വാറന്റൈനിൽ ആണ് ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button