തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍കാലം സജീവമാകാന്‍ ഇല്ലെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശോഭ വീണ്ടും സജീവമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബ്ദുള്ളകുട്ടി ദേശീയ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ തീരുമാനം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.
Read also: കോവിഡ് വാക്‌സിൻ: പരീക്ഷണത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഏഴോളം പേരെ പുറത്താക്കി
തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി.അതേസമയം കുമ്മനം രാജശേഖരനെയും പി.കെ കൃഷ്ണദാസിനെയും ദേശീയ ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. അര്‍ഹമായ രീതിയില്‍ പാര്‍ട്ടി ഇനിയും അവരെ പരിഗണിക്കുമെന്നാണ് നിഗമനം.
Post Your Comments