
ന്യൂഡൽഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. അതിനിടെ പരീക്ഷണത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഏഴോളം പേരെ പരീക്ഷണത്തിന് അയോഗ്യരാണെന്ന് കണ്ട് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണ് ഇവരെ പരീക്ഷണത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് സൂചന. പരീക്ഷണത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കാം എന്ന കാര്യത്തിൽ കൃത്യമായ മാർഗ്ഗരേഖയാണ് പിന്തുടരുന്നത്.
നേരത്തെ രോഗബാധിതരായവർ, ഗര്‍ഭിണികള്‍, മുന്‍പ് രോഗം ബാധിക്കപ്പെട്ടവര്‍, സ്റ്റിറോയ്ഡുകള്‍ പോലുള്ള മരുന്ന് കഴിക്കുന്നവര്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരെയും പരീക്ഷണത്തിനായി പങ്കെടുപ്പിക്കില്ല. ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും സങ്കീര്‍ണതകള്‍ ഉണ്ടാകാമെന്ന സാധ്യത ഉള്ളതിനാലാണ് ഒരു വാക്‌സീന്‍ പരീക്ഷണത്തിലും ഗര്‍ഭിണികളെ പരിഗണിക്കാത്തത്.അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയരായവരെയും വോളന്റിയര്‍മാരായി തിരഞ്ഞെടുക്കില്ല. സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള മരുന്ന് കഴിക്കുന്നവരിലും വാക്‌സീനോടുള്ള പ്രതികരണം വ്യത്യസ്തമായിരിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
Post Your Comments