ന്യൂഡൽഹി : ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റർ ഫ്രെഡറിക്സനുമായുള്ള വെർച്വൽ കൂടിക്കാഴ്ച്ചയിൽ ജപ്പാനും, ഓസ്ട്രേലിയയും ഇന്ത്യയ്ക്കൊപ്പം സൈനിക പങ്കാളികളാണെന്നും ഡെന്മാർക്കും പങ്ക് ചേരണമെന്നും പ്രധനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു . ഇന്ത്യയുടെ നിലപാടിനോട് അനുകൂലമായാണ് മെറ്റർ പ്രതികരിച്ചത്.ഇന്ത്യയും ഡെൻമാർക്കും പരസ്പര താൽപ്പര്യങ്ങൾ പങ്കുവെക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ഒന്നായി പ്രവർത്തിക്കുകയും ചെയ്യും .
Read Also : ദക്ഷിണ നാവിക കമാന്‍ഡിലെ വനിതാ ഓഫിസറെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി
ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന സൂചനയും പ്രസ്താവനയിൽ അദ്ദേഹം നൽകി . കൊറോണ എന്ന മഹാമാരി ലോകത്ത് വന്നതിനു ശേഷം ഉത്പന്നങ്ങൾക്കായി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു . കൊറോണ വൈറസ് പടർന്നതിനു പിന്നിൽ ചൈനയാണെന്ന് അഭ്യൂഹം ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഡാനിഷ് കമ്പനികളായ എൽഎം വിൻഡ്, ഹാൽഡോർ ടോപ്‌സോ, നോവോസൈംസ് എന്നിവ കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിനൊപ്പം ചേർന്ന് ഇന്ത്യയിൽ ഉൽപാദന യൂണിറ്റുകൾ സ്ഥാപിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഞങ്ങൾ ജപ്പാനും ഓസ്ട്രേലിയയുമായി സൈനിക സഹകരണവും വച്ചു പുലർത്തുന്നു . സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങൾക്കും ഒപ്പം ചേരാനാകും.”- മോദി പറഞ്ഞു.ആശയവിനിമയത്തിനിടെ വിജ്ഞാന ഉച്ചകോടി നടത്താനുള്ള ഡെൻമാർക്കിന്റെ നിർദ്ദേശത്തെയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
Post Your Comments