തിരുവനന്തപുരം : സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എല്‍.ഡി.എഫ്. അന്വേഷണത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എല്‍.ഡി.എഫ്. അന്വേഷണത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളെ തടയുന്നെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. അതിനിടെ സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണം തടയാനാണ് ഓര്‍ഡിനന്‍സ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്. പ്രതിപക്ഷം ഇത് ചെറുക്കും. ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും. ലൈഫ് അഴിമതിയില്‍ കുടുങ്ങുമെന്ന് കണ്ടാണ് സര്‍ക്കാര്‍ നീക്കം. ഫയല്‍ നിയമസെക്രട്ടറിയുടെ കയ്യിലെന്നും രമേശ് ചെന്നിത്തല.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ഉയര്‍ന്ന് വന്ന അഴിമതി ആരോപണത്തില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസിന് സിബിഐ ചോദ്യം ചെയ്യും. ഇതിന് മുന്നോടിയായി സിബിഐ ജോസിന് നോട്ടിസ് നല്‍കി. അടുത്തമാസം അഞ്ചിന് കൊച്ചി സിബിഐ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഫയലുകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.
അതിനിടെ വടക്കാഞ്ചേരി നഗരസഭാസെക്രട്ടറിയെ സിബിഐ ചോദ്യംചെയ്തു. കരാറുകാരായ യൂണിടാകിനുവേണ്ടി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങളാണ് ആരാഞ്ഞത്. ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്ററെ സിബിഐ ചോദ്യംചെയ്യുകയാണ്.
Post Your Comments