![](/wp-content/uploads/2020/09/lakshmii.jpg)
ബിഗ് ബോസ് തമിഴ് നാലാം സീസണിലേക്ക് താന്‍ ഇല്ലെന്ന് അറിയിച്ച് തമിഴ് നടി ലക്ഷ്മി മേനോന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ്‌ബോസ് ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പുകള്‍ വന്ന സാഹചര്യത്തിലാണ് ലക്ഷ്മി മേനോന്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു, തമിഴ് ബിഗ്‌ബോസിന്റെ നാലാം സീസണില്‍ ഫൈനലിലേക്ക് ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം പുറത്ത് വന്നിരിയ്ക്കുന്നത്.
ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു. എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ആരാധകർ വിമർശിക്കുന്നത്. താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി ലക്ഷ്മി പറഞ്ഞു.
Post Your Comments