തിരുവനന്തപുരം: എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുമായി പോകുന്ന ഇന്ത്യയിലെ ഏക സർക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. യു.ഡി.എഫും ബി.ജെ.പിയും ഓരോ ദിവസവും ഓരോ പച്ചക്കളളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read also: സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ.
ജനങ്ങൾ തിരഞ്ഞെടുത്ത് അധികാരത്തിൽ വന്ന സർക്കാരാണ് എൽ.ഡി.എഫിന്റേത്. ആ ജനങ്ങളുടെ മുമ്പിലേക്കാണ് ഞങ്ങൾ എല്ലാം എത്തിക്കാൻ ശ്രമിക്കുന്നത്. അറുന്നൂറ് രൂപയായിരുന്ന ക്ഷേമ പെൻഷൻ 1400 രൂപയാക്കി. എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുമായി പോകുന്ന ഇന്ത്യയിലെ ഏക സർക്കാരാണിത് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും ഓരോ ദിവസവും ഓരോ പച്ചക്കളളങ്ങൾ പ്രചരിപ്പിക്കുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചീറ്റിപോയി. ചെയ്‌ത കാര്യങ്ങളെല്ലാം സർക്കാരിന് പറയാനുളള അവസരമാണ് അവിശ്വാസം വഴി പ്രതിപക്ഷം സർക്കാരിന് നൽകിയത്. തെളിയിക്കാൻ കഴിയുന്ന ആരോപണങ്ങളല്ല പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനങ്ങളിൽ സംശയം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു.
Post Your Comments