KeralaLatest NewsNews

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ.

തിരുവനന്തപുരം: കേരളത്തിൽ രൂക്ഷമായ കോവിഡ് വ്യാപനം സംഭവിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.). ഇക്കാര്യം ആവശ്യപ്പെട്ട് ഐ.എം.എ. മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.

Read also: “എടാ മോനേ, അതിങ്ങ് കൊണ്ടുവന്നേ…”; വിജിലൻസിനെ ട്രോളി ശ്രീജിത് പണിക്കർ

സംസ്ഥാനത്ത് നടക്കുന്നത് തീവ്രമായ രോഗവ്യാപനമാണ്. ഇത് തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളണം. അതിലേക്കായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്തരത്തില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നത്.

ഇനി വരുന്ന ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ എത്തിയേക്കാമെന്നാണ് സര്‍ക്കാരിന്റെ തന്നെ വിലയിരുത്തല്‍. കോവിഡ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button