തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് വ്യാപനം രൂക്ഷമാകുകയും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്നതുമായ സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി ജെപിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രചാരണ രംഗത്ത് ഉള്‍പ്പെടെ മാറ്റം വരുത്തിയാല്‍ മതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments