Latest NewsKeralaNews

സംവിധായകൻ വിനയൻ്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളി : ഫെ​ഫ്ക​യ്ക്ക് തി​രി​ച്ച​ടി

ന്യൂ ഡൽഹി : സംവിധായകൻ വിനയൻ്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക നൽകിയ ഹർജി തള്ളി. . ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പി​ഴ​ത്തു​ക കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം പോ​ലും പ​രി​ഗ​ണിച്ചില്ല. വി​ന​യ​ന് ഫെ​ഫ്ക 81,000 രൂ​പ പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്ന നാ​ഷ​ണ​ൽ ക​മ്പ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ വി​ധി ചോ​ദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. ഫെഫ്കയ്ക്ക് പുറമെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ എന്നി സംഘടനകളും ഹർജി നൽകി.

Also read ; കൺമണിയെ കാത്തിരിക്കുന്ന ഈ യാത്ര അതിമനോഹരം; വിശേഷങ്ങൾ പങ്കുവച്ച് പേളി മാണി

തന്നെ വിലക്കിയ നടപടിക്കെതിരെ വിനയൻ ഹർജിയുമായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017ൽ അമ്മ സംഘടനക്ക് നാല് ലക്ഷം രൂപയും, ഫെഫ്ക,ഡയറക്ടേഴ്സ് യൂണിയനും,വിവിധ ഭാരവാഹികളും ചേർന്ന് പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി മുന്നൂറ്റി പത്തൊമ്പത് (1235319) രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചു. 2020 മാർച്ചിൽ നാഷണൽ കമ്പനി ഓഫ് അപ്പലേറ്റ് ട്രിബ്യുണലും ഈ ഉത്തരവ് ശരിവെച്ചു.

ട്രേ​ഡ് യൂ​ണി​യ​ൻ ആ​ക്ട് പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഫെ​ഫ്ക ഒ​രു തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണെ​ന്നും ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​ത് ലേ​ബ​ർ കോ​ട​തിയാണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ക​മ്പ​നി ഓ​ഫ് ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഇ​ട​പെ​ടു​ന്ന​ത് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഫെ​ഫ്ക സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button