ദില്ലി : കാര്‍ഷിക ബില്‍ പ്രതിഷേധത്തിനിടെ ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ ആരാധിക്കുന്ന സാധനങ്ങളും ഉപകരണങ്ങളും കത്തിക്കുന്നത് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഈ ആളുകള്‍ പ്രതിഷേധത്തിനിറങ്ങി. രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ തുറന്ന വിപണിയില്‍ അവരുടെ ഇഷ്ട വിലയ്ക്ക് വില്‍ക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് മോദി ആരോപിച്ചു.
കര്‍ഷകന്‍ ആരാധിക്കുന്ന സാധനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീയിട്ട് പ്രതിഷേധക്കാര്‍ ഇപ്പോള്‍ കര്‍ഷകരെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ തിങ്കളാഴ്ച രാവിലെ ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം കോണ്‍ഗ്രസി ട്രാക്ടര്‍ കത്തിച്ചിരുന്നു. പിന്നീട് തീ അണച്ച ശേഷമാണ് പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്തത്.
രാവിലെ 7 മണിയോടെ 20 ഓളം പേര്‍ സെന്‍ട്രല്‍ ദില്ലി സ്ഥലത്ത് ഒത്തുകൂടി ഒരു പഴയ ട്രാക്ടറിന് തീകൊളുത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധപ്പെട്ടവരെ തിരിച്ചറിയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.
കാര്‍ഷിക ബില്ലുകളെ എതിര്‍ത്തതിനും ട്രാക്ടര്‍ കത്തിച്ച് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ചതിനും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ‘രാജ്യത്തിന് നാണക്കേട്’ ആണെന്ന് അദ്ദേഹം വിമര്‍ഷിച്ചു. ട്രാക്ടര്‍ കത്തിച്ച കോണ്‍ഗ്രസിന്റെ നടപടിയെ ബിജെപി അപലപിച്ചു. എതിരാളികളുടെ കാപട്യമാണ് ഇതിന് കാരണമായതെന്ന് ബിജെപി പറഞ്ഞു.
Post Your Comments