Latest NewsKeralaNews

“ബി.ജെ.പിയും യു.ഡി.എഫും എന്തൊക്കെ ചെയ്താലും കേരളത്തിലെ ജനങ്ങള്‍‌ എല്‍.ഡി.എഫിന് തന്നെ തുടര്‍ഭരണം സമ്മാനിക്കും “: സി പി എം

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കഴിഞ്ഞ ലോകസഭാ സമ്മേളനത്തില്‍ ഈ മാറ്റം പ്രകടമായെന്നും ​സി.പി.എം സെക്രട്ടറിയേറ്റ് ​പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. ബി.ജെ.പിയും യു.ഡി.എഫും അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും എല്‍.ഡി.എഫിന് ജനങ്ങള്‍‌ തുടര്‍ഭരണം സമ്മാനിക്കുമെന്നും സി പി എം പത്രക്കുറിപ്പിൽ പറഞ്ഞു .

Read Also : “ദുര്‍ഗാദേവിയും ശൂലവും ഇസ്ലാമിന് ഹറാം ” ; നുസ്രത്ത് ജഹാന് വധഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ 

സംസ്‌ഥാന സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ്‌ ഇവിടെ സമരമെന്നപേരില്‍ അക്രമങ്ങള്‍ നടത്തുന്നത്‌. ജനങ്ങളെ സംശയനിഴലിലാക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. സമരങ്ങള്‍ക്ക്‌ ജനശ്രദ്ധ ലഭിക്കാതായപ്പോള്‍ അവര്‍ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപോകില്ല. ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സര്‍ക്കാരാണ്‌ ഭരണത്തിലുള്ളത്‌. ഇത്തരത്തിലുള്ള മറ്റേത്‌ സര്‍ക്കാര്‍ ഇന്ത്യയിലുണ്ട് . കോവിഡ്‌ കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത്‌ അതുകൊണ്ടുകൂടിയാണ്‌. ഇനിയും നാലുമാസം ഈ ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തുമെന്നും സി.പി.എം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button