ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറിന്റെ സൈറ്റില്‍ ഈ പോര്‍ട്ടല്‍ ലഭ്യമാക്കും.
വാക്സിന്‍ വികസനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭിക്കും. ആദ്യ ഘട്ടത്തില്‍ കൊറോണ വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ലഭിക്കുന്നതെങ്കിലും കാലക്രമേണ മറ്റ് വാക്സിന്‍ സംബന്ധിച്ച വിവരങ്ങളും ഈ ഓണ്‍ലൈനിലൂടെ ലഭ്യമാകും.
അതേസമയം കൊറോണ പ്രതിരോധ വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ രാജ്യത്ത് ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് രാജ്യമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മൂന്നു വാക്‌സിനുകളുടെ നിര്‍മ്മാണം ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments