ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ മത്സരിച്ച് കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ഇന്ത്യയില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത വരുന്നത്. ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ വാക്സിന്‍ 2021 ആദ്യമാസങ്ങളില്‍ ലഭ്യമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത് വാക്സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണം ത്വരിതഗതിയില്‍ നടന്നുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ധന്‍ വ്യക്തമാക്കി.
Read Also : കേരളത്തില്‍ കൊവിഡ് ബാധ പാരമ്യത്തില്‍: സമ്പൂർണ ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് വിദഗ്ദർ
രാജ്യത്ത് നിലവില്‍ മൂന്ന് വ്യത്യസ്ത ഗവേഷണങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. 2021ന്റെ ആദ്യപാദത്തോടെ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹര്‍ഷ്വര്‍ധന്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് എണ്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് രോഗികളാണുള്ളത്.
Post Your Comments