Latest NewsIndiaNews

വിട്ടൊഴിയാതെ കോവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

നിലവിൽ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 83.01 ശതമാനമാണ് .

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ രോഗികളുടെ എണ്ണത്തിൽ 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. കോവിഡ് മൂലം 776 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തുന്നതെന്നത് ശ്രദ്ധേയമാണ്. നിലവിൽ 9,47,576 പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Read Also: യാ​ത്ര വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ രാജ്യങ്ങളിൽ നിന്ന് ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റി​ല്‍ കു​വൈ​റ്റി​ലേ​ക്ക് വരാം: പ്രവാസികൾക്ക് ആശ്വാസം

രാജ്യം കൂടുതൽ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണ നിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്. നിലവിൽ രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 83.01 ശതമാനമാണ് . രോഗം സ്ഥിരീകരിച്ച 51,01,397 പേർ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അൺലോക്ക് നാലിന്റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കിരിക്കെ ഇന്നോ നാളെയോ അൺലോക്ക് 5ന്റെ മാനദണ്ഡങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ അൺലോക്ക് അഞ്ചിൽ നൽകിയേക്കും. ലാബുകളുടെ ഉൾപ്പെടെ പ്രവർത്തനത്തിന് അനുമതി നൽകുമെന്നാണ് സൂചന. സിനിമ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ സംഘടനകളുമായിചർച്ചകൾ നടത്തിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. കൂടുതൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള പ്രതിരോധ മാർഗങ്ങൾക്കാണ് കേന്ദ്രത്തിന്റെ പ്രഥമപരിഗണന.

shortlink

Related Articles

Post Your Comments

Related Articles


Back to top button