KeralaLatest NewsFootballNewsSports

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് 27 കാരന്‍ മരണപ്പെട്ടു

മലപ്പുറം : ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ഷറഫുദ്ദീന്‍ ആണ് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീണ് മരണപ്പെട്ടത്. 27 വയസായിരുന്നു. ഷറഫുദ്ദീന്‍ ഈയിടെയാണ് സൗദിയില്‍ നിന്ന് നാട്ടില്‍ എത്തിയത്.

സംഭവത്തില്‍ പാണ്ടിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ ശേഷം വീട്ടില്‍ കൊണ്ട് വന്ന് കിഴക്കേ പാണ്ടിക്കാട് പഴയ ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കും. മാതാവ് : കുരിക്കള്‍ സൈനബ > തുവ്വൂര്‍, പള്ളിപ്പറമ്പ്, ഭാര്യ : വള്ളുവങ്ങാട് ചിറപ്പടിയിലെ പുവ്വത്തിങ്ങല്‍ മുജീബിന്റെ മകള്‍ ശിബില തസ്‌നി, സഹോദരങ്ങള്‍ : സാജിദ്, സഫ് മാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button