COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 11 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 പ്രദേശങ്ങള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 661 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* വയനാട്

പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12),

* എറണാകുളം

ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10),

* തിരുവനന്തപുരം

ചെമ്മരുതി (സബ് വാര്‍ഡ് 3),

* തൃശൂര്‍

തിരുവില്വാമല (സബ് വാര്‍ഡ് 10),

* കോഴിക്കോട്

പുറമേരി (10, 13, 14),

* കൊല്ലം

പരവൂര്‍ (25),

* പത്തനംതിട്ട

കോട്ടനാട് (11),

* ആലപ്പുഴ

ആല (10)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button