തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടിൽ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ സിബിഐ വടക്കാഞ്ചേരി നഗരസഭയില്‍ പരിശോധന നടത്തി. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ നഗരസഭയില്‍ നിന്ന് സിബിഐ സംഘം പിടിച്ചെടുത്തു.
വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്. പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സ്ഥലം സന്ദര്‍ശിക്കുകയാണ് അടുത്ത നീക്കം. രേഖകളിൽ വിശദമായ പരിശോധന നടത്തിയതിന് ശേഷമാകും സിബിഐ സംഘം അടുത്ത നടപടിയിലേക്ക് കടക്കുക.
സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സെക്രട്ടേറിയറ്റിൽ നിന്നു നേരത്തെ വിജിലൻസ് പിടിച്ചെടുത്തിരുന്നു. സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും നീളുന്നത് മുൻകൂട്ടിക്കണ്ടാണു ഫയലുകൾ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലൻസ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments