തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ വിമർശനവുമായി രംഗത്തെത്തിയ പി.സി ജോര്‍ജിനെതിരെ ശ്രീലക്ഷ്‌മി അറയ്‌ക്കല്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ചെറുപ്പം തൊട്ട് കാണുന്ന വ്യക്തിയാണ് പി.സി ജോർജ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളർന്നുവന്നത്. ഞാന്‍ തെറിവിളിക്കാന്‍ പഠിച്ചത് അദ്ദേഹത്തെ മാതൃകയാക്കിയാണ്. പി.സി ജോര്‍ജിന്റെ തെറിവിളി കേള്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചമൊക്കെ വരാറുണ്ട്. അദ്ദേഹം തെറിവിളിക്കുമ്പോള്‍ നമ്മള്‍ രോമാഞ്ചിഫിക്കേഷന്‍ വന്ന് കൈയ്യടിക്കണം. പക്ഷേ ശ്രീലക്ഷ്‌മിക്ക് പറ്റത്തില്ല. അത് എന്തുകൊണ്ടാണെന്നും ശ്രീലക്ഷ്‌മി ചോദിക്കുന്നു.
വിജയ് പി നായരെ ചവിട്ടി കൊല്ലുമായിരുന്നുവെന്നാ പി.സി പറഞ്ഞത്. ഞങ്ങള്‍ ആരേയും ചവിട്ടി കൊല്ലാന്‍ ഒന്നുമല്ല പോയത്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഞങ്ങള്‍ പോയത്. ഭര്‍ത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അച്ഛനും ഭര്‍ത്താവും ഇല്ല. ഞാന്‍ വാടകയ്‌ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങള്‍ മൂന്നുപേര്‍ക്കും ഭര്‍ത്താക്കന്മാരില്ല. അതുകൊണ്ട് ഇനി ആവശ്യം വരുമ്പോള്‍ ഞങ്ങള്‍ പി.സി ജോര്‍ജിനെ വിളിക്കാം. അയാളെ പോലെ തന്നെയുള്ള ഒരു പൗരയാണല്ലോ ഞാനും. അങ്ങേര്‍ക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റത്തുള്ളോ? അദ്ദേഹത്തിന് എന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ ഇവിടെ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇങ്ങ് വന്നാല്‍ വെടിവയ്ക്കാന്‍ ഞാന്‍ നിന്ന് തരാമെന്നും ശ്രീലക്ഷ്‌മി പറയുന്നു.
Post Your Comments