ചണ്ഡിഗഡ്: ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന് മുമ്പിൽ ട്രാക്ടര്‍ കത്തിച്ച സംഭവത്തില്‍ അഞ്ചു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബില്‍ നിന്നുള്ള അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കർഷക സമരം എന്ന പേരിൽ വലിയ അക്രമം ആണ് ഇവർ നടത്തുന്നത്. പഞ്ചാബില്‍ വിവിധ സംഘടകള്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കം ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയില്‍ പഞ്ചാബില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പരിധിവിട്ടു. സെന്‍ട്രല്‍ ഡല്‍ഹിക്ക് സമീപം, ഇന്ന് രാവിലെ ഏഴ് കാലോടെയാണ് പ്രതിഷേധക്കാര്‍ ട്രാക്ടറിന് തീയിട്ടത്. ടാറ്റായുടെ 407 വാഹനത്തില്‍ വന്ന പ്രതിഷേധക്കാര്‍ വണ്ടിയില്‍ നിന്നും ഒരു ട്രാക്ടര്‍ ഇറക്കുകയും അപ്രതീക്ഷിതമായി തീ കൊളുത്തുകയുമായിരുന്നു.
read also: ഐസിസിൽ ചേർന്ന് ഭീകരവാദം നടത്തിയ മലയാളിക്ക് ജീവപര്യന്തം തടവ് ശിക്ഷ, രാജ്യത്തെ ആദ്യ കേസ്
കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഈ നടപടിയെന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി. ഉടനെതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന, തീയണയ്ക്കുകയും ട്രാക്ടര്‍ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.
#WATCH: Punjab Youth Congress workers stage a protest against the farm laws near India Gate in Delhi. A tractor was also set ablaze. pic.twitter.com/iA5z6WLGXR
— ANI (@ANI) September 28, 2020
Post Your Comments