![](/wp-content/uploads/2020/09/ml.jpg)
ലാഹോര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്താന് മുസ്ലിം ലീഗ് (എന്‍) പ്രസിഡന്റ ശഹബാസ് ശരീഫ് അറസ്റ്റില്‍. 700 കോടി പാകിസ്താന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ േകസില്‍ ലാഹോര്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിെന്റ ഇളയ സഹോദരന്‍ ശഹബാസിനെ അറസ്റ്റ് ചെയ്തത്. ഇമ്രാന് ഖാന്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ സഖ്യം പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.
കോടതി പരിസരത്തുനിന്നാണ് അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കസ്റ്റഡിയിലെടുത്തത്.2008-2018 കാലയളവില്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ശഹബാസിനും കുടുംബത്തിനുമെതിെര കഴിഞ്ഞയാഴ്ചയാണ് ഇമ്രാൻ ഖാന്‍ സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ശഹബാസും മക്കളായ ഹംസയും സല്‍മാനും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇംറാന്‍ ഖാെന്റ ഉപദേഷ്ടാവ് ശഹ്സാദ് അക്ബര്‍ ആരോപിച്ചിരുന്നു.
Post Your Comments