KeralaLatest NewsNews

കോവിഡ് വർദ്ധനവ്; നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു

11 ജീവനക്കാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ജീവനക്കാർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.11 ജീവനക്കാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തിൽ പോയി.

Read Also: സംസ്ഥാനത്ത് ഇന്ന് 3 കോവിഡ് മരണം കൂടി

കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. രോഗവ്യാപനം നിയന്ത്രണവിധേയമാകും വരെ അവശ്യ സേവനങ്ങൾ മാത്രമായി ഒതുക്കണം. പൊതുഗതാഗതം അനുവദിക്കരുത്. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാ‍ർ മാത്രമേ അനുവദിക്കാവൂ. മ്രൈകോ കണ്ടെയ്മെന്റ് സോണുകൾ ഫലപ്രദമല്ലാത്തതിനാൽ വാർഡ് തലത്തിൽ തന്നെ കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിക്കണമെന്നും ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button