COVID 19Latest NewsNewsIndia

കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മോദി സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറിന്റെ സൈറ്റിൽ ഈ പോർട്ടൽ ലഭ്യമാക്കും.

Read Also : നിരവധി ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ; ഇപ്പോൾ അപേക്ഷിക്കാം 

വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ ലഭിക്കും. ആദ്യ ഘട്ടത്തിൽ കൊറോണ വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് ലഭിക്കുന്നതെങ്കിലും കാലക്രമേണ മറ്റ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങളും ഈ ഓൺലൈനിലൂടെ ലഭ്യമാകും.

അതേസമയം കൊറോണ പ്രതിരോധ വാക്സിൻ 2021 ന്റെ തുടക്കത്തിൽ രാജ്യത്ത് ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് രാജ്യമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മൂന്നു വാക്സിനുകളുടെ നിർമ്മാണം ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button