
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടർന്ന് 20 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിൽ 3,997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 249 ഉറവിടം അറിയാത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
3,847 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്. 57,879 പേർ ചികിത്സയിലുണ്ട്.
Post Your Comments