Beauty & StyleLife StyleHealth & Fitness

ആര്യവേപ്പില കൊണ്ടുള്ള ഗുണങ്ങൾ എന്തൊല്ലാം …

ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു മരമാണ്‌ ആര്യവേപ്പ്. പലർക്കും ആര്യവേപ്പിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും, തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില അരച്ച് പുരട്ടുന്നത് ഏറെ നല്ലതാണ്.

Read Also : ആരോഗ്യമുള്ള മുടിയിഴകൾക്ക് കറ്റാർ വാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം

പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാൽ മുറിവ് വേഗത്തിലുണങ്ങും. അതുപോലെ തന്നെ  ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button